സമരം നിർത്തിയെന്ന് പറഞ്ഞവർ പിന്നെ രണ്ടാമത് വന്ന് ഒപ്പിട്ടതെന്തിന്? എസ് എഫ് ഐയ്ക്കെതിരെ രുക്ഷവിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

ശനി, 11 ഫെബ്രുവരി 2017 (08:52 IST)

Widgets Magazine

ലോ കോളേജ് വിഷയത്തിൽ സി പി എമ്മിനെതിരേയും എസ് എഫ് ഐയ്ക്കെതിരേയും രൂക്ഷവിമർശനവുമായി സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്ന നയമാണ് ഇപ്പോൾ ചിലർ കാണിക്കുന്നതെന്നും വ്യക്തമാക്കി. 
 
ലോ അക്കാദമി പ്രശ്‌നത്തില്‍ ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരുമായി കൈകോര്‍ത്തുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു, ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്. എങ്കില്‍ പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ എന്തിന് അവര്‍ വന്നു. ഇപ്പോള്‍ ചിലര്‍ പറയുന്നു, ഇത് ഞങ്ങളുടെ പരാജയമാണെന്ന്. ഒരു തര്‍ക്കത്തിന്റെയും കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
 
നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് പൂര്‍ണബോധ്യമുണ്ട്. അലിഞ്ഞുപോകുന്ന, രാഷ്ട്രീയമല്ല, അനുഭവ സമ്പത്തുളള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല, കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാന്‍ പാടില്ല . നെഹ്‌റു കോളേജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ ആകട്ടെ, ഭീകരനല്ല, ഭീകരിയാണ് പ്രഥമസ്ഥാനം കൈയ്യാളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു, മോദിയ്ക്ക് 'സൊമാലിയ' ഭരിക്കാമായിരുന്നു: ശിവസേന

അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോൺഗ്രസ് ഭരണമാണെന്ന് ...

news

ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ്​ തുടങ്ങി. പടിഞ്ഞാറൻ യു പിയിലെ 73 നിയമസഭാ ...

news

ശശികല തൽക്കാലം വേണ്ട, പനീർസെൽവം തന്നെ തുടരട്ടെയെന്ന് ഗവർണർ; വാർത്ത നിഷേധിച്ച് രാജ്‌ഭവൻ

തമിഴ് രാഷ്ട്രീയം ട്വിസ്റ്റുകളുടെ കൂമ്പാരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ ...

news

സ്റ്റാലിന്‍ പനീര്‍സെല്‍‌വത്തിനൊപ്പം, ശശികലയ്ക്ക് മറുപടി പറഞ്ഞ് സ്വന്തം വിലകളയാനില്ലെന്നും സ്റ്റാലിന്‍

പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പനീര്‍‌സെല്‍‌വത്തിനൊപ്പം. തന്‍റെ പിന്തുണ ...

Widgets Magazine