സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസഹായത്തിലെ കുറവെന്ന് മാണി

കോട്ടയം| Last Updated: ബുധന്‍, 27 നവം‌ബര്‍ 2019 (17:29 IST)
സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം കേന്ദ്രസഹായം ഇനത്തിലുള്ള കുറവ്‌ വന്നതാണെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട 1200 കോടി രൂപ നഷ്‌ടമായി. ഈ വര്‍ഷവും അത്‌ പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ്‌ സാമ്പത്തിക പരിഷ്‌ക്കരണം ആവശ്യമായി വന്നിരിക്കുന്നത്‌. മദ്യനയവും നികുതി വര്‍ധനയും കൂട്ടിക്കുഴയ്‌ക്കരുത്‌. ഇത്‌ രണ്ടും രണ്ടു കാര്യമാണെന്നും മാണി പറഞ്ഞു.

വെള്ളക്കരം കൂട്ടിയത്‌ പ്രതിഷേധാര്‍ഹമാണെങ്കില്‍ കുറയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌
വെള്ളക്കരം കൂട്ടാനുള്ള തീരുമാനം മന്ത്രിസഭ എടുത്തതാണെന്നും കുറയ്‌ക്കണമെന്ന ആവശ്യം വേണ്ടി വന്നാല്‍ മന്ത്രിസഭ പരിഗണിക്കുമെന്നും കെ എം മാണി കോട്ടയത്ത്‌ പറഞ്ഞു.

അതിനിടയില്‍ നികുതി വര്‍ധിപ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ്‌ വെയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷം വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന്‌ ഗവര്‍ണറെ കാണുന്നുണ്ട്‌.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :