സാറെയെന്ന് വിളിച്ചവര്‍ ഇപ്പോള്‍ കെ.എം മാണിയെന്ന് വിളിച്ചു തുടങ്ങി: പി സി ജോര്‍ജ്ജ്

കോട്ടയം| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (14:53 IST)
കേരള കോണ്‍ഗ്രസിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതായി പി സി ജോര്‍ജ്ജ്.സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു പി സി ജോര്‍ജ്ജിന്റെ വിമര്‍ശനം.

പടവലങ്ങ പോലെ വളരുന്ന പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുകയാണെന്നും മാണിസാര്‍ എന്നു വിളിച്ചിരുന്ന കേരള കോണ്‍ഗ്രസുകാര്‍ പോലും പാര്‍ട്ടി ചെയര്‍മാനെ ഇന്ന് കെ.എം മാണിയെന്ന് വിളിച്ചു തുടങ്ങിയെന്നും പി സി ജോര്‍ജ് പറഞ്ഞു.

ബജറ്റിലൂടെ നല്‍കുന്ന സേവനങ്ങളായിരുന്നു ജനങ്ങള്‍ക്ക് ഇതുവരെ കെ.എം മാണിയുടെ സംഭാവന. മൂന്നു ദിവസം മുമ്പ് അതും അവസാനിച്ചിരിക്കുന്നു. ഇനി എന്താണ് കെ.എം മാണിയുടെ ആവശ്യം.കഴിഞ്ഞ 12 ബജറ്റിലൂടെ ജനങ്ങളുടെ സ്‌നേഹം സമ്പാദിച്ച കെ.എം മാണിയുടെ കഴിവുകള്‍ തിരിച്ചെടുക്കുന്ന നേതൃത്വം പാര്‍ട്ടിയുടെ ശത്രുവാണ്. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടിയില്‍ ആളു കാണില്ല പി സി ജോര്‍ജ് കൂട്ടിചേര്‍ത്തു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :