Sumeesh|
Last Updated:
ശനി, 10 നവംബര്‍ 2018 (18:03 IST)
ചെന്നൈ: ചലച്ചിത്ര അഭിനയത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിരുന്നു അന്ത്യം. ഏറെ കാലമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി. 90 വയസായിരുന്നു.
ദേവകിയമ്മ ഗോവിന്ദമേനോൻ ദമ്പതികളുടെ മകളായി കോഴിക്കോടാണ് ലക്ഷ്മി കൃഷ്ണ മൂർത്തിയുടെ ജനനം. നേഴ്സാവാനായിരുന്നു ആഗ്രഹം എങ്കിലും വിട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ആഗ്രഹം മാറ്റിവക്കുകയായിരുന്നു. പിന്നീട് എത്തിച്ചേർന്നത് സിനിമയിലും.
കോഴിക്കോട് ആകാശവാണിയിൽ നിന്നുമാണ് ലക്ഷ്മി കൃഷ്ണമൂർത്തി സിനിമ അഭിനയ രംഗത്തെത്തുന്നത്. ലക്ഷ്മി അഭിനയിച്ച ചില നാടകങ്ങളാണ് 1986ൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രത്തിലേക്ക് എത്തിക്കുന്നത്.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവിയിലൂടെയും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരത്തിലൂടെയുമെല്ലാം ശ്രദ്ദേയമായ കഥാപാത്രങ്ങളിലൂടെ ലക്ഷ്മി കൃഷ്ണമൂർത്തി മലയാളികളുടെ മുന്നിലെത്തി.
ഈ പുഴയും കടന്ന്, പട്ടാഭിഷേകം, വാസ്തുഹാര, കളിയൂഞ്ഞാൽ, തുടങ്ങി ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി
ലക്ഷ്മി കൃഷ്ണമൂർത്തി. അനന്തഭദ്രം, മല്ലുസിംഗ് എന്നീ ചിത്രങ്ങളിലാണ് ഒരിടവേളക്ക് ശേഷം ലക്ഷ്മി കൃഷ്ണമൂർത്തിയെ വീണ്ടും കണ്ടത്.