കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്തു മൽസരിക്കും - ചര്‍ച്ചകള്‍ നടന്നു

 kummanam rajasekharan , lok sabha election , BJP , കുമ്മനം രാജശേഖരന്‍ , മിസോറാം , ലോക്‍സഭ
തിരുവനന്തപുരം| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (12:53 IST)
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. രാഷ്‌ട്രപതി രാജി അംഗീകരിച്ചു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം ലോക്‍സഭ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുകയാണ്.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകും. സംസ്ഥാന നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ രാജി. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയാകണമെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിനും താല്‍പ്പര്യമുണ്ട്.

തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ്. തടക്കമുള്ള കാര്യങ്ങളാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിച്ച ശേഷമാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :