പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്തവരുടെ കൈയിൽ രാജ്യസുരക്ഷ? - കേന്ദ്ര സർക്കാരിനെ പരിഹസിച്ച് സീതാറാം യെച്ചൂരി

Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (08:24 IST)
പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്തവരുടെ കൈയിലാണോ രാജ്യസുരക്ഷയെന്ന് യെച്ചൂരി പരിഹസിച്ചു.

അതേസമയം, ദി ഹിന്ദു പുറത്തുവിട്ട രേഖകള്‍ സത്യമാണെന്ന് സമ്മതിച്ചതിന് കേന്ദ്രസര്‍ക്കാരിന് യെച്ചൂരി നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എഫ്‌ഐആര്‍ ഇപ്പോള്‍ പൂര്‍ണ്ണമായെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കവെ പ്രതിരോധ രേഖകള്‍ മോഷണം പോയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഡിസംബറിലെ സുപ്രീംകോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :