ബിഡിജെഎസ് ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്, വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിനെക്കുറിച്ച് തനിക്കറിയില്ല: കുമ്മനം

വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിനെക്കുറിച്ച് തനിക്കറിയില്ല: കുമ്മനം

  kummanam rajasekharan , kummanam , pinarayi vijayan , BDJS , Kummanam , NDA , SNDP , പിണറായി വിജയന്‍ , വെള്ളാപ്പള്ളി നടേശന്‍ , ബിഡിജെഎസ് , മുഖ്യമന്ത്രി
മലപ്പുറം| jibin| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (12:39 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്‌ചയെക്കുറിച്ച് തനിക്കറിയില്ല. ബിഡിജെഎസ് ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

നിലവിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എൻഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താൻ കരുതുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം ഒരു പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നൽകിയിരുന്നുള്ളൂ എന്നും അത് അംഗീകരിക്കുകയായിരുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.

അതേസമയം, വേങ്ങരയില്‍ നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നും ബിഡിജെഎസ് കൂട്ടത്തോടെ വിട്ടു നില്‍ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :