മലപ്പുറം|
JOYS JOY|
Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (14:27 IST)
കുടുംബശ്രീയുടെ പതിനേഴാമത് വാര്‍ഷികാഘോഷം സെപ്തംബര്‍ മൂന്ന്, നാല് തിയതികളില്‍ മലപ്പുറത്ത് നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എം എസ് പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
മന്ത്രി എം കെ മുനീര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്തംബര്‍ രണ്ടിന് നടത്താനിരുന്ന കലാ-കായിക മത്സരങ്ങള്‍ ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ഓഗസ്റ്റ് 31 തിങ്കളാഴ്ച നടത്തും.
1998 ഫെബ്രുവരി 17ന് മലപ്പുറം കോട്ടക്കുന്നില്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിയാണ് കുടുംബശ്രീയെ രാജ്യത്തിനു സമര്‍പ്പിച്ചത്.