മലപ്പുറത്ത് ആറുകോടിയുടെ ഹവാല വേട്ട

മലപ്പുറം| VISHNU N L| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:19 IST)
പെരിന്തൽമണ്ണയിൽ വാഹനപരിശോധനയ്ക്കിടെ വൻ വേട്ട. കാറിൽ കൊണ്ടു പോവുകയായിരുന്ന 13 കിലോ സ്വർണവും 2.89 കോടി രൂപയുമാണ് പിടികൂടിയത്. പണത്തിനും സ്വർണത്തിനും കൂടി ആറു കോടി രൂപ മൂല്യമുണ്ട്.

വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മങ്കട സ്വദേശികളായി അഞ്ചു പേരെ പെരിന്തൽമണ്ണ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹവാല ഇടപാടുകാരാണ് പിടിയിലായതെന്നു സംശയിക്കുന്നു. കഴിഞ്ഞയാഴ്ചയും പെരിന്തൽമണ്ണയിൽ ഹലാപ്പണം പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :