മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല മുഖ്യമന്ത്രി: മന്ത്രി കെ ടി ജലീൽ

കൊടുമൺ, വെള്ളി, 13 ജൂലൈ 2018 (14:10 IST)

മാധ്യമങ്ങളെ പേടിച്ച് കേരളത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ മാധ്യമങ്ങൾ വികസനവിരോധികളാണ്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാൽ ഒട്ടും പേടിക്കില്ല. വാതക പൈപ്‌ലൈൻ, ദേശീയപാത നിർമാണം എന്നിവയൊക്കെ വന്നപ്പോൾ, നാലുപേർ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. 
 
നികുതികൾ പൂർണമായും പിരിച്ചെടുത്ത് പദ്ധതി നിർവഹണത്തിനും വികസനത്തിനുമായി മാറ്റിവയ്ക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക യോഗം വിളിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഓൺലൈൻ വഴി വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി വിജയൻ അഭിനയിക്കാറില്ല, ഒത്തിരി ഇഷ്ടം: കമൽ ഹാസൻ

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ കമൽ ഹാസൻ. പിണറായി വിജയൻ ഒരു ...

news

യുവതിയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് ...

news

അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: ലോക്‌നാഥ് ബെഹ്റ

മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ...

news

അന്ധ്രയിലെ സ്റ്റീൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; ആറ് തൊഴിലാളികൾ മരിച്ചു

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച. സംഭവത്തിൽ വിഷവാതകം ശ്വസിച്ച് ...

Widgets Magazine