വിടി ബൽറാമിന്റെ ഭീഷണിയില്‍ കെഎസ്‌യുവിന്റെ കാര്യത്തില്‍ തീരുമാനമായി; വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം

കെഎസ്‌യു സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു

 KSU , NSU , Election , VT Balram , congress കെഎസ്‌യു, സംസ്‌ഥാന കമ്മിറ്റി , കോണ്‍ഗ്രസ് , ബല്‍‌റാം , ഗ്രൂപ്പ്  , തെരഞ്ഞെടുപ്പ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (20:31 IST)

കെഎസ്‌യു സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കെഎസ്‌യുവിൽ പുനഃസംഘടന നടക്കാത്ത സാഹചര്യത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. സംസ്‌ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. ഭാരവാഹികളെ നിശ്ചയിക്കാൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശമുണ്ട്.

എൻഎസ്‌യു പുനസംഘടനയ്‌ക്ക് പകരം ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കുകയും 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിക്കുകയും ചെയ്‌തുകൊണ്ടു സംസ്ഥാനത്തുണ്ടാക്കിയ ക്രമീകരണവും റദ്ദാക്കി. ദേശീയ നേതൃത്വമറിയാതെ പുനഃസംഘടന നടത്തിയതിനെ തുടർന്നാണ് കമ്മിറ്റികൾ പിരിച്ചുവിടുന്നത്.

തിങ്കളാഴ്‌ച നടന്ന കെഎസ്‌യു സംസ്ഥാന ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്‌പ്പ് നടത്തിയെന്ന് ആക്ഷേപമുയർന്നിരുന്നു. കെഎസ്‌യു സംസ്‌ഥാന നേതൃത്വത്തിനെതിരേയും ഇവരെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് മാനേജർമാർക്കെതിരേയും വിടി ബൽറാം എംഎൽഎ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :