കെഎസ്ആര്‍ടിസി സമരം പിന്‍‌വലിച്ചു

തിരുവനന്തപുരം| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (17:00 IST)
കെഎസ്ആര്‍ടിസിയില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ആണ് വെള്ളിയാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച തര്‍ക്കമായിരുന്നു തീരുമാനത്തിന് പിന്നില്‍. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.

ജോലിക്ക് ഹാജരാകാത്ത എംപാനല്‍ ജീവനക്കാരുടെ പ്രശ്‌നവും അനുഭാവപൂര്‍വമായി പരിഗണിക്കാമെന്ന് മാനേജ്‌മെന്റുകള്‍ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :