ഹൈക്കോടതി നിര്‍ദേശം വില്ലനായി; പലയിടത്തും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി - പ്രതിസന്ധി രൂക്ഷം

ഹൈക്കോടതി നിര്‍ദേശം വില്ലനായി; പലയിടത്തും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി - പ്രതിസന്ധി രൂക്ഷം

 ksrtc , highcourt , കെഎസ്ആര്‍ടിസി , ഹൈക്കോടതി , ജീവനക്കാര്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (09:04 IST)
തൽക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലില്‍ സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലകളിലാണ് കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുക.

രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുക.

ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിl ഉണ്ടാകരുതെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് കൂട്ടപിരിച്ചുവിടൽ നടന്നത്.

ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാകുമെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :