കെ‌എസ്‌ആര്‍‌ടി‌സി ഓര്‍മയാകുമോ?; കൂട്ടരാജിയ്ക്ക് ഒരുങ്ങി ജീവനക്കാര്‍

ചരിത്രത്തില്‍ ആദ്യമായി കെ‌എസ്‌ആര്‍‌ടി‌സി‌യില്‍ കൂട്ടരാജി

തിരുവനന്തപുരം| AISWARYA| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:26 IST)
ചരിത്രത്തില്‍ ആദ്യമായി കെ‌എസ്‌ആര്‍‌ടി‌സി‌യില്‍ കൂട്ട രാജി. 606 പേരാണ് ജോലിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ജോലി രാജിവെച്ചവരില്‍ ഭൂരി ഭാഗം പേര്‍ക്കും മറ്റ്
വകുപ്പുകളില്‍ ജോലി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് ജീവനക്കരെ മറ്റ് ജോലികള്‍ നോക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം കെ‌എസ്‌ആര്‍‌ടി‌സി‌ ജീവനക്കാരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു. മറ്റൊരു സർക്കാർ ജോലി ലഭിക്കുമ്പോള്‍ ഈ സ്ഥാപനത്തിൽ നിന്നു പലരും രാജിവയ്ക്കാറുണ്ടെന്നും അങ്ങനെ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്സ്മിത്, പെയിന്റർ, ജൂനിയർ അസിസ്റ്റന്റ്, ഗാർഡ്, പ്യൂൺ, സ്റ്റോർ ഇഷ്യൂവർ എന്നീ തസ്തികകളില്‍ ഉള്ളവരാണ് രാജിവച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :