യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

Reprentative image
അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2025 (20:14 IST)
കര്‍ണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനം വരെ കെഎസ്ആര്‍ടിസി വര്‍ധിപ്പിക്കും. ഉടന്‍ തന്നെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ യാത്രാനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ബെംഗളുരു ഉള്‍പ്പടെയുള്ള യാത്രകള്‍ക്ക് ഇനി ചിലവേറും.

കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്ന് അവരുടെ ബസുകളില്‍ 14 മുതല്‍ 16.5 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളില്‍ 14 ശതമാനത്തിന്റേതാണ് വര്‍ധന. രാജഹംസ, ഐരാവത്, മള്‍ട്ടി ആക്‌സില്‍ ബസുകള്‍,കൊറോണ സ്ലീപ്പറുകള്‍,ഫ്‌ളൈബസ്, അമാരി,നോണ്‍ എ സി സ്ലീപ്പര്‍ തുടങ്ങിയ അന്തര്‍സംസ്ഥാന ആഡംബര സര്‍വീസുകള്‍ക്ക് ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനം വരെ വര്‍ധനവ്.

ബെംഗളുരുവിലും മംഗളുരുവിലും ഉള്ള നൂറുകണക്കിന് വിദ്യാര്‍ഥികളെയും ഐടി മേഖലയിലെ ജീവനക്കാരെയും ബാധിക്കുന്നതാണ് നിരക്ക് വര്‍ധന. കര്‍ണാടകയിലെ നിരക്ക് വര്‍ധന കേരളത്തിന് ബാധകമല്ലെങ്കിലും അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ബാധകമാണ്. നിരക്കുവര്‍ധനയുടെ കാര്യത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മില്‍ ധാരണയുണ്ട്. ഇത് പ്രകാരം കര്‍ണാടക എസ്ആര്‍ടിസി കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് കര്‍ണാടകയിലേക്കുള്ള കെഎസ്ആര്‍ടിസിയും ഈടാക്കണം. കേരളത്തിനകത്ത് കെഎസ്ആര്‍ടിസിയുടെ മറ്റ് സര്‍വീസുകള്‍ക്ക് ഈ നിരക്ക് വര്‍ധന ബാധകമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :