Rijisha M.|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (09:57 IST)
മോട്ടാര്‍ വാഹന പണിമുടക്കു ദിവസം തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത് ജനങ്ങളെ വലച്ചു. അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇതുവരെ കെഎസ്ആർടിസി ബസുകളൊന്നും ഓടിയില്ല.
മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റിയാണ്
ഹർത്താൽ പ്രഖ്യാപിച്ചത്. മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് ഉണ്ടാകുക.
നിരത്തില്‍ നിന്ന് എല്ലാ വാഹനങ്ങള്‍ ഒഴിഞ്ഞതോടെ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്. പൊതുഗതാഗതം സ്തംഭിച്ച അവസ്ഥയാണുള്ളത്. സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കുന്നത്.