കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രവർത്തകർ, സുരക്ഷയൊരുക്കി പൊലീസ്

കാവേരിയിലേക്ക് കടലായി ഒഴുകി അണികൾ

അപർണ| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (07:48 IST)
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്.
അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും ബുള്ളറ്റില്‍ വ്യക്തമാക്കുന്നു.

മൂത്രനാളത്തിൽ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നുമാണ് അനൗദ്യോഗിക വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്.

കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്രമീകരിച്ചിരുന്നത്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു ചെന്നൈ പൊലീസിനു മുന്നിലുള്ളത്. ആശുപത്രിപരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു.

ജൂലൈ 28നാണ് ആരോഗ്യ വഷളായതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :