വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 നവംബര്‍ 2020 (07:23 IST)
കൊച്ചി: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപെഅം സ്വദേശിയായ അരുൺ സുകുമാർ (45) ആണ് മരിച്ചത്. അപകടത്തിൽ 26 യാത്രക്കാർക്ക് പരിക്കേറ്റു. കണ്ടക്ടർ ഉൾപ്പടെ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപലടം. ബസ്സിൽ ഉണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലേയ്ക്ക് മാറ്റി, ഡ്രൈവർ ഉറിങ്ങിപ്പോയതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.