മൂലമറ്റത്തേ അറ്റകുറ്റപ്പണി വേണ്ടെന്നു വച്ചു; കൂടുതല്‍ വൈദ്യുതി ഉത്പാദനം ലക്ഷ്യം

തൊടുപുഴ| VISHNU.NL| Last Modified വെള്ളി, 4 ജൂലൈ 2014 (09:38 IST)
മഴയുടെ കുറവും വൈദ്യുതി പ്രതിസന്ധിയും മൂലം സുരക്ഷാവിഭാഗം ശുപാര്‍ശ ചെയ്ത മൂലമറ്റത്തെ ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ കെ‌എസ്‌ഇബി വേണ്ടെന്നു വച്ചു.

സാധാരണനിലയില്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെ മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളുടെ കാലമാണ്‌. ഇതിനു മുന്‍കൂട്ടി ഷെഡ്യൂള്‍ തയാറാക്കി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതിക്കായി സമീപിക്കാറുണ്ട്‌.

എന്നാല്‍ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് നാമമാത്രമായ പണികക്കു ശേഷം ഊര്‍ജ്ജോല്‍പ്പാദനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൂലമറ്റത്തു ആറു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചു വൈദ്യുതിയുടെ കുറവു പരിഹരിക്കാനുള്ള ശ്രമത്തിലാണു ബോര്‍ഡ്‌. ചൊവ്വാഴ്ച മൂലമറ്റത്ത്‌ 9.93 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉല്‍പാദിപ്പിച്ചത്‌.

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കോറി ഡോര്‍ കിട്ടാത്തതിനാല്‍ കര്‍ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളില്‍ നിന്നു ലഭിച്ച 300 മെഗാവാട്ട് വൈദ്യുതി നിലച്ചു. കൂടാ‍തെ സംഭരണ ശേഷിയുടെ 18 ശതമാനം മാത്രം ജലമുള്ള ഇടുക്കിയും പ്രതിസ്ന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

മൂന്നിലെ പണികള്‍ മുടങ്ങിയതോടെ മറ്റു ജനറേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളുടെ ഷെഡ്യൂളുകളും തയാറാക്കിയിട്ടില്ല. ശബരിഗിരി പവര്‍ഹൗസിന്റെ അറ്റകുറ്റപ്പണിക്കുശേഷം മൂലമറ്റത്തെ ജനറേറ്ററുകളുടെ ജോലികളാണു തീരുമാനിച്ചിരുന്നത്‌. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ എല്ലാ വര്‍ഷവും 15 വരെയുള്ള കരുതലാണു ബോര്‍ഡിനുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :