മോദി സ്തുതി: അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കണമെന്ന് കെപിസിസി

 abdullakutty , kpcc , congress , naarendra modi , bjp , കോണ്‍ഗ്രസ് , എപി അബ്ദുള്ളകുട്ടി , കെപിസിസി , നരേന്ദ്ര മോദി
തിരുവനന്തപുരം| Last Modified ശനി, 1 ജൂണ്‍ 2019 (19:23 IST)
മോദി സ്തുതി നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളകുട്ടിക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

നരേന്ദ്ര മോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‍സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്‌ബുക്കിലൂടെ പ്രസ്‌താവന നടത്തിയത്.

പ്രസ്‌താവന വിവാദമായെങ്കിലും പോസ്‌റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അബ്ദുള്ളകുട്ടിയുടെ നിലപാട്. അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :