പ്രതിഷേധങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കും- കെപിഎസി ലളിത

വടക്കാഞ്ചേരിയിലെ പ്രതിഷേധങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല

കെപിഎസി ലളിത , സി എൻ ബാലകൃഷ്ണന്‍ , സിപിഎം , നിയമസഭ തെരഞ്ഞെടുപ്പ്
കൊച്ചി| jibin| Last Modified ശനി, 19 മാര്‍ച്ച് 2016 (04:00 IST)
സിപിഎം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെപിഎസി ലളിത. വടക്കാഞ്ചേരിയിലെ പ്രതിഷേധങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ലളിത പറഞ്ഞു.

കെപിഎ സി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ണിന്റെ മണമുള്ളവർ സ്ഥാനാർഥിയാകണമെന്നും താരപ്പൊലിമയുള്ളവര്‍ വേണ്ടെന്നും
മുകളിൽ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നും പോസ്റ്ററുകളിൽ വ്യക്തമാക്കുന്നുണ്ട്. എൽഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്ന് ലളിത ജനവിധി തേടുന്നത്. മന്ത്രി സി എൻ ബാലകൃഷ്ണനാണ് നിലവിൽ വടക്കാഞ്ചേരിയിലെ എംഎൽഎ.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :