ബിജെപി– സിപിഎം സംഘര്‍ഷം; തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ ആരംഭിച്ചു, പരീക്ഷകളെയും അവശ്യ സേവനവിഭാഗങ്ങളേയും ഒഴിവാക്കി

നഗരവികസന മാസ്റ്റര്‍ പ്ളാനിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

ബിജെപി ഹർത്താൽ , ബിജെപി– സിപിഎം സംഘര്‍ഷം , വി മുരളീധരന്‍ , ബിജെപി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 15 മാര്‍ച്ച് 2016 (06:14 IST)
തിരുവനന്തപുരം ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കാട്ടായിക്കോണത്തെ ബിജെപി– സിപിഎം സംഘർഷത്തെത്തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്ന് എസ്എസ്എൽസിയുൾപ്പെടെയുള്ള പരീക്ഷകളേയും അവശ്യസേവനവിഭാഗങ്ങളേയും സ്കൂളുകളേയും ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് പറഞ്ഞു.

നഗരവികസന മാസ്റ്റര്‍ പ്ളാനിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 15 പൊലീസുകാര്‍ക്കും 10 പ്രദേശവാസികള്‍ക്കും പരുക്കേറ്റു. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അക്രമികൾ കത്തിച്ചു. നിരവധി കടകളും തകർത്തു.

പരുക്കേറ്റവരില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനുമുണ്ട്. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി തിരുവനന്തപുരം ജില്ലയിലും എല്‍ഡിഎഫ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :