കോഴിക്കോട്‌ ബോംബ് ശേഖരം പിടികൂടി

കോഴിക്കോട്‌| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:59 IST)
കോഴിക്കോട്‌ നാദാപുരം കൂവക്കോട്‌ 10 സ്‌റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ തെരച്ചിലിന്‌ ഒടുവിലാണ്‌ ബോംബുകള്‍ കണ്ടെത്തിയത്‌. ബോംബ്‌ നിര്‍വീര്യമാക്കുന്നതിന്‌ ബോംബ്‌ സ്‌ക്വാഡ്‌ സ്‌ഥലത്തെത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം കോഴിക്കോട്‌ പെരുവണ്ണാമുഴിയില്‍നിന്നും വന്‍ സ്‌ഫോടക ശേഖരം പോലീസ്‌ പിടിച്ചെടുത്തിരുന്നു. 300ല്‍ അധികം ജലാറ്റിന്‍ സ്‌റ്റിക്കുകളും 170 ഡിറ്റണേറ്ററുകളുമാണ്‌ പിടിച്ചെടുത്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :