ബൈക്കിന് സൈഡ് നല്‍കിയില്ല; കോഴിക്കോട് സഹോദരനും സഹോദരിക്കും പെരുവഴിയില്‍ മര്‍ദ്ദനം; പൊലീസ് കേസെടുത്തു

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

Last Modified ശനി, 17 ഓഗസ്റ്റ് 2019 (15:20 IST)
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ യുവാവിനും സഹോദരിക്കും ക്രൂരമർദ്ദനം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് റഫീഖ് എന്നയാള്‍ ആക്രമിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ താമരശേരി പൊലീസ് കേസെടുത്തു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ്
റഫീക്ക് എന്നയാള്‍
ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി എന്തിനാണ് അസഭ്യം പറഞ്ഞതെന്ന് യുവാവ് ചോദിച്ചതോടെ റഫീക്ക് തന്‍റെ ബൈക്കില്‍ നിന്ന് ഇറങ്ങി ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരുക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :