സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ഏപ്രില്‍ 2023 (12:15 IST)
കോഴിക്കോട് കല്ലായ്‌റോഡിലെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപ്പിടിത്തം. രണ്ടു കാറുകള്‍ കത്തി നശിച്ചു. നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് തീപിടിച്ചതാണ് ആദ്യം സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. കെട്ടിടത്തിന്റെ മുകളില്‍ തീപിടിച്ച ഭാഗങ്ങള്‍ വീണാണ് കാറുകള്‍ക്ക് തീപിടിച്ചത്. രണ്ടു കാറുകള്‍ കത്തി നശിച്ചു.
രാവിലെ ആറര മണിയോടെയാണ് അഗ്‌നിബാധ കണ്ടത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളപതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കി.