ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഏപ്രില്‍ 2022 (14:23 IST)
ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ദുബായിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തിയ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഷംസീര്‍, ആഷിഖ്, സാദിഖ് എന്നിവര്‍ പിടിയിലായി. സാദിഖ് ആണ് സ്വര്‍ണം കടത്തിയത്. സംശായാസ്പദമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കേസിന്റെ അന്വേഷണം പൊലീസ് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :