കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോയെ സ്ഥലം മാറ്റാന്‍ നീക്കം; റവന്യൂമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍!

 പ്രശാന്ത് നായര്‍ , പ്രശാന്ത് നായര്‍ , കളക്ടര്‍ ബ്രോ , അടൂര്‍ പ്രകാശ്
കോഴിക്കോട്| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (17:59 IST)
ജനകീയനായ കോഴിക്കോട് കളക്‍ടര്‍ പ്രശാന്ത് നായരെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സമ്മര്‍ദ്ദങ്ങള്‍ക്കും രാഷ്‌ട്രീയ നീക്കങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത കളക്‍ടറെ കോഴിക്കോട് നിന്ന് മാറ്റാന്‍ റവന്യൂമന്ത്രി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടക്കുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ജില്ലയിലും നഗരത്തിലുമായി ജനോപകാരപ്രദമായ ഒരുപിടി പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനകീയനായി തീര്‍ന്ന പ്രശാന്ത് നായരെ ജില്ലയില്‍ നിന്ന് സ്ഥലം മാറ്റാനാണ് നീക്കം നടക്കുന്നത്. മുക്കത്തെ 14 ക്വാറികള്‍ക്ക് എതിരെ കളക്‍ടര്‍ കര്‍ശന നിലപാട് എടുത്തിരുന്നു. ഇതാണ് കളക്‍ടറെ കോഴിക്കോട് നിന്ന് മാറ്റാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നഗരത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ആരും വിശന്നിരിയ്ക്കരുതെന്ന ലക്ഷ്യവുമായി തുടങ്ങിയ ഓപ്പറേഷന്‍ സുലൈമാനി ഏറെ ജനശ്രദ്ധ നേടിയിരുന്നു. സവാരി ഗിരിഗിരി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി 'സവാരി ഗിരിഗിരി' എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുകയാണ് പ്രശാന്ത് നായര്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ കളക്‍ടറോട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും ആവശ്യങ്ങള്‍ അറിയിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അതിവേഗം മറുപടി നല്‍കിയും ആവശ്യങ്ങള്‍ പരിഹരിച്ചും പ്രശാന്ത് നായര്‍ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ കളക്‍ടറായി പേരെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :