നിയമസഭാ തെരഞ്ഞെടുപ്പ് : നാദാപുരമങ്കത്തിന് കോണ്‍ഗ്രസ് ഗോദയില്‍ അഡ്വ കെ പ്രവീണ്‍കുമാര്‍

കെ പി സി സി സെക്രട്ടറിയായ അഡ്വ കെ പ്രവീണ്‍കുമാറിനെ നാദാപുരമങ്കത്തിനായി കോണ്‍ഗ്രസ് നിയോഗിച്ചു

കോഴിക്കോട്, നാദാപുരം, കോണ്‍ഗ്രസ്, സി പി ഐ, സി പി എം kozhikkode, nadapuram, congress,CPI, CPM
കോഴിക്കോട്| സജിത്ത്| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (09:03 IST)
കോഴിക്കോട് ജില്ലയില്‍ പ്രവചനാതീതമായ മത്സരം നടക്കുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് നാദാപുരം. പതിറ്റാണ്ടുകളായി ഇടത് മുന്നണിക്കൊപ്പമാണ് നാദാപുരം. എന്നാല്‍, തങ്ങളുടെ കുത്തകയായ മണ്ഡലത്തില്‍ ശക്തനായ ഒരു എതിരാളി വന്നതും ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകാനന്തരം ഉണ്ടായ അനിഷ്ട സംഭവങ്ങളുമാണ് നാദാപുരത്ത് ഇത്തവണ ഇടത് മുന്നണിയെ വലക്കുന്നത്.

യു ഡി എഫില്‍ കോണ്‍ഗ്രസിനാണ് നാദാപുരത്തെ സീറ്റ്.
ഇത്തവണ ഒരു കൈ നോക്കാന്‍ തന്നെയാണ് നാദാപുരത്തെ കോണ്‍ഗ്രസുകാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി കെ പി സി സി സെക്രട്ടറിയായ അഡ്വ കെ പ്രവീണ്‍കുമാറിനെ നാദാപുരമങ്കത്തിനായി കോണ്‍ഗ്രസ് നിയോഗിക്കുകയും ചെയ്തു.

നിയമ സഭ തെരഞ്ഞെടുപ്പില്‍ എഴായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ നാദാപുരത്ത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആയിരത്തി മുന്നൂറ് വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിന്റെ മുല്ലപ്പള്ളി നേടിയപ്പോള്‍ ആ തെരഞ്ഞെടുപ്പങ്കത്തിന് ചുക്കാന്‍ പിടിച്ചത് പ്രവീണ്‍കുമാറായിരുന്നു. ഈ സംഘാടക മികവാണ് നാദാപുരത്തെ യു ഡി എഫ് പ്രതീക്ഷക്ക് പിന്നിലുള്ളത്‍.

എന്നാല്‍ നേതാവ് ഇ കെ വിജയനാണ് നാദാപുരത്ത് ഇടത് സ്ഥാനാര്‍ത്ഥി. മത്സരം കടുത്തതോടെ
നാദാപുരത്തെ തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലയും ഇത്തവണ സി പി എം ഏറ്റെടുത്തിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :