ഉമ്മൻ ചാണ്ടിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്; ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ്

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എതിരാളിയായെത്തുന്നത് റെജി സക്കറിയയാണ്.

കോട്ടയം, എസ് എഫ് ഐ, പുതുപ്പള്ളി, എൽ ഡി എഫ് kottayam, SFI, puthuppalli, LDF
കോട്ടയം| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (14:53 IST)
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി
തോമസ് മത്സരിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്ക്. അതേസമയം, ഏറ്റുമാനൂരിൽ സിറ്റിങ് എം എൽ എ സുരേഷ് കുറുപ്പ് തന്നെയാണ് എൽ ഡി എഫ് സ്ഥാനാർഥി. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എതിരാളിയായെത്തുന്നത് റെജി സക്കറിയയാണ്.

യാക്കോബായ സഭാംഗമായ ജെയ്ക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമാണ്. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾക്ക് തുല്യ ശക്തിയുള്ള മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ ജെയ്ക്കിനാവുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടൽ.

ഇറക്കുമതി സ്ഥാനാർഥികളെ പുതുപ്പള്ളിയിൽ വേണ്ട എന്ന ശക്തമായ ആവശ്യത്തെ തുടർന്നാണ് മണ്ഡലത്തിൽ തന്നെയുള്ള ജെയ്ക്ക് സി തോമസിന് നറുക്ക് വീണത്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന ജെയ്ക്ക് ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബിരുദാനന്തര ബിരുദ വിദ്യാർഥി കൂടിയായ ജെയ്ക്ക് ഇപ്പോള്‍ കോട്ടയം ഏരിയാ കമ്മിറ്റി അംഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :