സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 മാര്‍ച്ച് 2024 (10:50 IST)
കോട്ടയത്ത് 2017ല്‍ മരണപ്പെട്ട 84കാരന്റെ പേരില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ. വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍നായര്‍ സുകുമാരന്‍ നായര്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വാഹനത്തിന്റെ നമ്പറും ദൃശ്യവും അടക്കമാണ് നോട്ടിസെത്തിയത്.
അതേസമയം ഒരു സൈക്കിള്‍ മാത്രമാണു സുകുമാരന്‍ നായര്‍ക്ക് ഉണ്ടായിരുന്നതെന്ന് മകന്‍ പറഞ്ഞു. കൂടാതെ മറ്റൊരു വാഹനവും ഓടിക്കാന്‍ അറിയില്ലായിരുന്നു. സംഭവത്തില്‍ മകന്‍ ശശികുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.