സ്‌കൂള്‍ ബസ് അപകടം; നാല് വിദ്യാര്‍ഥികളുടെ സംസ്‌കാരം ഇന്ന്, ഒരാളുടേത് ഞായറാഴ്‌ച

സ്‌കൂള്‍ബസിനു മുകളില്‍ മരംവീണു , സംസ്‌കാരം , മൃതദേഹങ്ങള്‍
കോതമംഗലം| jibin| Last Updated: ശനി, 27 ജൂണ്‍ 2015 (10:58 IST)
കോതമംഗലത്ത് സ്‌കൂള്‍ബസിനു മുകളില്‍ മരംവീണ് മരിച്ച നാല് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഒരു കുട്ടിയുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരമാണ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ടുനല്‍കിയത്. കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാവികാസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ സംസ്‌കരിക്കുക.

കറുകടം വിദ്യാവികാസം സ്‌കൂള്‍ വിദ്യാര്‍ഥികളായ കൃഷ്‌ണേന്ദു (13), ജൊഹാന്‍ (9), ഗൗരി പുന്നയ്ക്കല്‍ (9), അമീന്‍ (9), ഇസ (12) എന്നിവരാണ് മരിച്ചത്. 12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

വൈകിട്ട് സ്‌കൂള്‍ വിട്ടു കുട്ടികളുമായി പോവുകയായിരുന്ന ബസിനു മുകളിലേക്കു കനത്ത കാറ്റില്‍ മരം വീഴുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെല്ലാം തല്യ്ക്കും മുഖത്തിനുമാണ് പരുക്കേറ്റത്. കനത്ത മഴയും കാറ്റും ഉള്ള സമയത്താണ് ബസിനുമുകളിലേക്ക് മരം വീണത്. ബസിന്റെ മുന്‍ഭാഗവും നടുഭാഗവും തകര്‍ത്താണ് മരം വീണത്. ബസിന്റെ നടുഭാഗം താഴേക്ക് അമര്‍ന്നു പോയിരുന്നു. പരുക്കേറ്റവരില്‍ ചിലകുട്ടികളുടെ നില ഗുരുതരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :