സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (08:21 IST)
കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍. പനയം ചിറ്റയം സ്വദേശി എഡിസന്റെ മകള്‍ ഹന്നയാണ് മരിച്ചത്. വീടിനുപുറകില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിവായി രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കുന്ന ശീലം ഹന്നയ്ക്കുണ്ട്. ഏഴുമണികഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
സ്കൂളില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നതായി സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഇതിനാല്‍
ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.