കൊല്ലം കടക്കല്‍ താലൂക്കാശൂപത്രിയില്‍ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (09:41 IST)
കൊല്ലം കടക്കല്‍ താലൂക്കാശൂപത്രിയില്‍ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയെങ്കിലും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. താമസിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്.

അതേസമയം സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :