സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (08:04 IST)
പണിമുടക്കില്‍ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ്. പൊതുഗതാഗതം പൂര്‍ണമായും സ്തംഭിക്കും. ഇതോടെ പണിമുടക്ക് ഹര്‍ത്താലിന് സമമായേക്കുമെന്നാണ് കരുതുന്നത്. പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്റ് റെസ്‌ക്യു എന്നീ സര്‍വീസുകള്‍ പണിമുടക്കില്‍ ഉണ്ടാകില്ല.
അതേസമയം സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.