“ ജോര്‍ജുമായി സഹകരിക്കാന്‍ മടിയില്ല, യുഡിഎഫ് ഉടന്‍ തകരും ”

കോടിയേരി ബാലകൃഷ്ണന്‍ , യുഡിഎഫ്
കോട്ടയം| jibin| Last Modified വെള്ളി, 12 ജൂണ്‍ 2015 (12:57 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫിലെ പല ഘടകകക്ഷികളും പുറത്തുവരുമെന്നും, ഫലം പുറത്തുവരുന്നതോടെ യുഡിഎഫ് തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിടുന്നതാകും അരുവിക്കരയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പിസി ജോര്‍ജ് യുഡിഎഫ് വിട്ട് പുറത്തുവന്നാല്‍ അദ്ദേഹവുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. നിലവില്‍ കേരളാ കോണ്‍ഗ്രസും ബി യുഡിഫ് ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പലരും യുഡി എഫ് വിട്ട് പുറത്തുവരും. അവരുമായി ഒത്തുപോകാന്‍ ശ്രമം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

ഇപ്പോൾ തന്നെ പല കക്ഷികളും യുഡിഎഫിന് പുറത്താണ്. ജെഎസ്എസ് വിട്ടുപോയി. സിഎംപി, പിസി ജോർജ് അകത്താണോ പുറത്താണോ എന്ന് പറയാനാവാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാവുമെന്നും കോടിയേരി പറഞ്ഞു. ജോർജുമായി നിയമസഭയ്ക്കുള്ളിൽ സഹകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :