എംഎല്‍എമാര്‍ അരുവിക്കരയില്‍ എത്തണമെന്ന് യുഡിഎഫ് നിര്‍ദേശം

അരുവിക്കര തെരഞ്ഞെടുപ്പ് , യുഡിഎഫ് , ബിജെപി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 12 ജൂണ്‍ 2015 (11:30 IST)
അരുവിക്കരയില്‍ നടക്കുന്നത് ശക്തമായ തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ യുഡിഎഫ് എംഎല്‍എമാരും പ്രചരണത്തിനായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി. അലസമായി പ്രവര്‍ത്തിച്ച് മണ്ഡലം നഷ്ടപ്പെടുത്തരുത്. നിയമസഭാ തെരഞ്ഞെടുപ്പ് പോലെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പെന്നും അതിനാല്‍ പഞ്ചായത്ത് തലത്തിലുള്ള പ്രചരണം എംഎല്‍എമാര്‍ ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രാധാന്യം നിറഞ്ഞതാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിക്കുന്നത് പുരോഗമിക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് യുഡിഎഫ് എംഎല്‍എമാര്‍ ഇറങ്ങണമെന്നും യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ അടക്കമുള്ളവര്‍ പ്രചരണത്തില്‍ സജീവമായി മുന്നോട്ട് പോകുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :