ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: കോടിയേരി ബാലകൃഷ്ണന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (15:51 IST)
ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ട്. സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവര്‍ണര്‍. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

കാലടിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ തന്നെയാണ്. കമ്മിറ്റി അംഗത്തോട് ഒരാളെ നിര്‍ദ്ദേശിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ തന്നെയാണ് പറഞ്ഞത്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വന്നതെന്നും കോടിയേരി ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :