സിപിഎം സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (09:10 IST)
സിപിഎം സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഇന്നു മുതല്‍ ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിക്കും. ഇന്നും നാളെയുമായി സംസ്‌ഥാനസമിതി ചേരും. സമ്മേളനങ്ങളില്‍ ഒരു കാരണവശാലും വിഭാഗീയത അനുവദിക്കില്ലെന്നാണ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. സമ്മേളനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തരുതെന്ന നിര്‍ദേശം എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നേരത്തേ തന്നെ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ നല്‍കിയിരുന്നു.

ജില്ലാ സമ്മേളനങ്ങളില്‍ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ പങ്കെടുക്കും. ഫെബ്രുവരിയി ആലപ്പുഴയില്‍ വച്ചാണ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുക. ഇതു സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സി‌പി‌എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

സമ്മേളനവുമായി ബന്ധപ്പെട്ടു കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ സംബന്ധിച്ചു സെക്രട്ടറിയേറ്റ്‌ യോഗം ചര്‍ച്ച ചെയ്‌തു. ഇന്നു ചേരുന്ന സംസ്‌ഥാന സമിതി യോഗവും മാര്‍ഗരേഖ ചര്‍ച്ച ചെയ്യും.
തദ്ദേശഭരണ തെരഞ്ഞെടുപ്പായതിനാല്‍ സമ്മേളനങ്ങളില്‍ മാറ്റം വരുന്നതു തെരഞ്ഞെടുപ്പു ഒരുക്കങ്ങളെയും ബാധിക്കുമെന്നതിനാലാണു നിശ്‌ചയിച്ച തീയതികളില്‍തന്നെ സമ്മേളനങ്ങള്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :