ഗുരുവിനെ ആര്‍ക്കും തട്ടിയെടുക്കാനോ പിടിച്ചെടുക്കാനോ കഴിയില്ല: ചെന്നിത്തല

 മന്ത്രി രമേശ് ചെന്നിത്തല , ശ്രീനാരായണ ഗുരു , കോടിയേരി ബാലകൃഷ്ണന്‍
ചെമ്പഴന്തി| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (12:12 IST)
ശ്രീനാരായണ ഗുരുവിനെ ആര്‍ക്കും തട്ടിയെടുക്കാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുരു ദര്‍ശനങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ കഴിയുകയില്ല. ആത്മീയതയെ മാറ്റിനിര്‍ത്തി ശ്രീനാരായണ ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ സമാധി ദിനാചരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീനാരാണഗുരു സങ്കല്‍പമല്ല, ജീവിച്ചിരുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ യുവാക്കള്‍ പ്രചരിപ്പിക്കാന്‍ താല്‍പ്പര്യം കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു. നാട്ടില്‍ മതത്തിന്‍റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്വന്തം മതത്തിനുനേരേ തിരിയുമെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :