ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടിട്ടും ദഹിപ്പിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് പിണറായി വിജയന്‍

ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടിട്ടും ദഹിപ്പിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് പിണറായി വിജയന്‍

കൊച്ചി, പെരുമ്പാവൂര്‍, പിണറായി വിജയന്‍, കൊലപാതകം kochi, perumbavur, pinarayi vijayan, murder
കൊച്ചി| സജിത്ത്| Last Modified വെള്ളി, 6 മെയ് 2016 (11:04 IST)
ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടിട്ടും ദഹിപ്പിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയന്‍. തന്റെ മകളെ ദഹിപ്പിക്കരുതെന്നും തന്റെ സ്ഥലത്ത് വയ്ക്കണം എന്നും ആ അമ്മ പറഞ്ഞിരുന്നുയെന്നാണ് തന്നോട് പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. കൊലപാതകത്തില്‍ തെളിവു നഷ്ടപ്പെട്ടു പോകാതിരിക്കന്‍ എന്തു നടപടിയാണ് പൊലീസ് കൈക്കൊണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഡിജിപി ഉത്തരവാദിത്തം നിര്‍വഹിച്ചോയെന്ന് പരിശോധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണം അട്ടിമറിച്ചതില്‍ ഉന്നതപൊലീസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണവിധേയമാക്കണം. ഈ കേസില്‍ പൊലീസ് പതിവുരീതി മാറ്റാന്‍ എന്താണ് കാരണം. ഒരു എസ്ഐയോ ഡിവൈഎസ്പിയോ വിചാരിച്ചാല്‍ സാധിക്കുന്നതല്ല ഇത്. മുകളില്‍നിന്നുള്ള ഇടപെടല്‍ ഉടന്‍ നടന്നിട്ടുണ്ട്. പ്രതിയെ പിടിക്കുന്ന കാര്യത്തില്‍ പൊലീസ് നാടകം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്ത് അടിസ്ഥാനത്തിലാണ് ജിഷയുടെ കൊലപാതകി ഒരാള്‍ മാത്രമാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. അന്വേഷണം പുരോഗമിക്കാത്ത ഘട്ടത്തിലാണ് ഈ അഭിപ്രായപ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍പോലും രക്ഷയില്ലാത്തവിധം ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തുന്ന അപമാനകരമായ സ്ഥിതിയാണുണ്ടായത്. പൊലീസിന്റെയും സര്‍ക്കാരിന്റെയുമെല്ലാം നടപടി വലിയ ദുരൂഹതയ്ക്ക് ഇടയാക്കുന്നു. ഇത്തരം കേസുകളില്‍ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടത് ഒരുസംഘം ഡോക്ടര്‍മാരാണ്. ഇവിടെ അതുണ്ടായില്ല. മൃതദേഹം പെട്ടെന്നു ദഹിപ്പിച്ചതും സംശയത്തിന് ഇടയാക്കുന്നു. കൂടുതല്‍ അന്വേഷണത്തിന് വീണ്ടും പോസ്റ്റുമോര്‍ട്ടംചെയ്ത് തെളിവ് കണ്ടെത്താനുള്ള സാധ്യതയാണ് ഇല്ലാതായത്. പുറമ്പോക്കില്‍ താമസിക്കുന്ന അമ്മയെയും മകളെയും ഉപദ്രവിക്കാന്‍ പലതവണ ശ്രമമുണ്ടായി. പരാതിപ്പെടാന്‍ അവര്‍ ധൈര്യം കാണിച്ചപ്പോള്‍ നീതിപൂര്‍വമായ നടപടിയുമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പാവപ്പെട്ടവരോട് എന്തുമാകാമെന്ന അവസ്ഥയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലെന്നും പിണറായി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :