ജിഷയുടെ കൊലപാതകം: സംഭവദിവസം വൈകുന്നേരം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നെന്ന് പരിസരവാസികള്‍

ജിഷയുടെ കൊലപാതകം: സംഭവദിവസം വൈകുന്നേരം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നെന്ന് പരിസരവാസികള്‍

പെരുമ്പാവൂര്‍| JOYS JOY| Last Updated: വെള്ളി, 6 മെയ് 2016 (11:58 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൊലപാതകം നടന്ന് ഒരാഴ്ച കഴിയുമ്പോള്‍ അയല്‍വാസികള്‍ ആണ് സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

സംഭവദിവസം ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി പരിസരവാസികളായ മൂന്നു സ്ത്രീകള്‍ വ്യക്തമാക്കി. അന്നേദിവസം, വൈകുന്നേരം അഞ്ചുമണിക്ക് ജിഷ വെള്ളം എടുത്ത് പോകുന്നതായി കണ്ടവരുണ്ട്. വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയിലാണ് കൊലപാതകം നടന്നത്.

ജിഷ വെള്ളമെടുത്ത് പോയി അരമണിക്കൂറിനു ശേഷമാണ് നിലവിളി ശബ്‌ദം കേട്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജിഷയുടെ ഘാതകന്‍ എന്ന് സംശയിക്കുന്ന ആള്‍ ആറു മണിയോടെയാണ് കനാല്‍ കടന്നു പോയത്. ജിഷയുടെ കൊലപാതകം നടന്നത് വൈകുന്നേരം ആറുമണിയോടടുത്താണെന്നും പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :