കൊച്ചിനാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (09:47 IST)
കൊച്ചിനാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ 19കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈയടുത്ത കാലത്താണ് യുവാവ് ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് നല്‍കിയിരുന്നത്. കൈവശം ആയുധം നല്‍കിയിരുന്നു. സംഭവം ആത്മഹത്യയാണോ കൊലചെയ്യപ്പെട്ടതാണോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഹാര്‍ബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :