ശ്രീനു എസ്|
Last Modified ചൊവ്വ, 6 ജൂലൈ 2021 (08:06 IST)
എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേര്‍ മരിച്ചു. കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍, നെട്ടൂര്‍ സ്വദേശികളായ ആദില്‍, അഷ്‌ന എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. നെട്ടൂര്‍ കായലില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
അപകടത്തില്‍ നിന്ന് എബിന്റെ സുഹൃത്ത് പ്രവീണ്‍ രക്ഷപ്പെട്ടു. കോന്തുരുത്തിയിലെ കൂട്ടുകാര്‍ക്ക് കേക്ക് നല്‍കാന്‍ പോകുകയായിരുന്നു ഇവര്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.