കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം; പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം ശനിയാഴ്ച

കൊച്ചി| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (08:51 IST)
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം. മുട്ടം യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമാണെന്ന് ഡി എം ആര്‍ സിയും കെ എം ആര്‍ എല്ലും അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം നടത്തിയത്.

അതേസമയം, പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം ശനിയാഴ്ച നടക്കും. ശനിയാഴ്ച നടക്കുന്ന പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിനു ശേഷം മാത്രമായിരിക്കും യാത്ര സര്‍വ്വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്കുക.

ജനുവരി രണ്ടിനായിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്ന് മെട്രോ കോച്ചുകള്‍ കേരളത്തിലേക്ക് കൊണ്ടു വന്നത്. നിര്‍മ്മാതാക്കളായ അല്‍സ്റ്റോമിന്റെ ഫാക്‌ടറിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കേരളത്തിന് കൈമാറിയത്. 12ന് ആയിരുന്നു ഇവ മുട്ടം യാര്‍ഡിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :