പമ്പാസംഗമം ഇന്ന് വൈകുന്നേരം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പമ്പ| JOYS JOY| Last Modified ബുധന്‍, 6 ജനുവരി 2016 (08:38 IST)
പമ്പാസംഗമം ഇന്ന് നടക്കും. വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പമ്പ രാമമൂര്‍ത്തി മണ്ഡപത്തിലാണ് സംഗമം നടക്കുന്നത്.

ശബരിമലയെ രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പമ്പാസംഗമം. മന്ത്രി വി എസ് ശിവകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.

രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, തമിഴ്നാട് ധനകാര്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്, കെ പി മോഹനന്‍, ഇബ്രാഹിംകുഞ്ഞ്, ആന്ധ്രപ്രദേശ് ദേവസ്വം മന്ത്രി മാണിക്യല റാവു, തെലങ്കാന ദേവസ്വം മന്ത്രി ഇ ഇന്ദ്രകിരണ്‍ റെഡ്ഡി, കര്‍ണാടക മൃഗസംരക്ഷണ വകുപ്പു മന്ത്രി എ മഞ്ജുനാഥ്, തമിഴ്‌നാട് ഭക്‌ഷ്യ - ദേവസ്വം മന്ത്രി ആര്‍ കാമരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :