കൊച്ചി|
jibin|
Last Modified ഞായര്‍, 7 ഡിസംബര്‍ 2014 (10:44 IST)
രണ്ടാമത് കൊച്ചി ഹാഫ് മാരത്തണിൽ
കെനിയൻ താരങ്ങൾ പുരുഷ, വനിതാ വിഭാഗം ചാമ്പ്യന്മാരായി. കഴിഞ്ഞ വര്‍ഷത്തെ ചാംമ്പ്യന്മാരായ ബെര്‍ണാഡ് കിപ്ഗോയും, ഹേല ഹിപ്റോപും യഥാക്രമം പുരുഷ വനിതാവിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇരുവരും ഒരു മണിക്കൂർ രണ്ടുമിനിറ്റ് 40 സെക്കൻഡിൽ കിപ്യേഗൊ ഫിനിഷ് ചെയ്തപ്പോൾ ഹേല, ഒരു മണിക്കൂർ 11 മിനിട്ട് 38 സെക്കൻഡിൽ ഹേല ഓടിയെത്തി. ഇന്ത്യൻ താരങ്ങളുടെ പുരുഷ വിഭാഗത്തിൽ ലക്ഷ്മണും വനിതാ വിഭാഗത്തിൽ മലയാളി താരം ഒപി ജെയ്ഷയും ഒന്നാമതെത്തി. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തെത്തിയ പ്രീജ ശ്രീധരൻ ശ്വാസ തടസത്തെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ പിൻവാങ്ങി.
നടന് മോഹന്‍ലാലാണ് മറൈന്‍ ഡ്രൈവില്‍ നിന്ന് ഹാഫ് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തത്. മലയാള മനോരമയുടെ സഹകരണത്തോടെ കൊച്ചി നഗരസഭയാണു മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാന്സാണു മാരത്തണ്‍ ടൈറ്റില്‍ സ്പോണ്സര്. നിര്‍വഹണം പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സാണ് വഹിച്ചത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.