കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കമ്യൂണിസ്റ്റ് മനസില്ലാത്തവര്‍: സിപിഎം

 പി കൃഷ്ണപിള്ള സ്മാരകം , വിഎസ് അച്യുതാനന്ദന്‍ , സിപിഎം
ആലപ്പുഴ| jibin| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (17:39 IST)
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് നിന്ദ്യമായ പ്രവര്‍ത്തിയാണെന്നും അത് ചെയ്തവര്‍ കമ്യൂണിസ്റ്റ് മനസുള്ളവര്‍ അല്ലെന്നും സിപിഎം. സ്മാരകം തകര്‍ത്തവര്‍ക്കെതിരെ ജില്ലാ നേതൃത്വം സ്വീകരിച്ച നടപടി
ശരിയാണെന്നും. തെറ്റു തിരുത്താന്‍ നല്‍കിയ അവസരം പോലും പ്രതികള്‍ ദുരുപയോഗപ്പെടുത്തിയെന്നും സിപിഎം സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ലതീഷ് ബി ചന്ദ്രനടക്കമുള്ളവരാണ് സ്മാരകം തകര്‍ത്ത സംഭവത്തില്‍ നടപടി നേരിട്ടത്. രണ്ടു സിപിഎം പ്രവര്‍ത്തകരേയും മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരേയും സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :