ജിഷ വധം: അസം പൊലീസ് കൊച്ചിയിലെത്തി, കൂടുതൽ വ്യക്തതയ്ക്കായി അമീറുലിനെ ചോദ്യം ചെയ്യും

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അമീറുൽ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നതിനായി അസം പൊലീസ് കൊച്ചിയിലെത്തി. കേരള പൊലീസ് അസം പൊലീസിനോട് സഹായം അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതൽ വ്യക്തതയ്ക്കായിട്ടാണ് അമീറുലിനെ അസം പൊലീസ് ചോ

കൊച്ചി| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (10:10 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഇസ്ലാമിനെ ചോദ്യം ചെയ്യുന്നതിനായി അസം പൊലീസ് കൊച്ചിയിലെത്തി. കേരള പൊലീസ് അസം പൊലീസിനോട് സഹായം അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതൽ വ്യക്തതയ്ക്കായിട്ടാണ് അമീറുലിനെ അസം പൊലീസ് ചോദ്യം ചെയ്യുക.

അതേസമയം, പത്ത് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇന്ന് വൈകുന്നേരം നാലു മണിയോടെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.

പ്രതിയെ കാഞ്ചീപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസിന് സാധിച്ചു. കൂടാതെ അമീറുലിന്റെ സുഹൃത്ത് അനാറുളിനായുള്ള അന്വേഷണം അസമിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :