ഡൽഹിയിൽ പതിനേഴുകാരിക്ക് നേരെ മാനഭംഗ ശ്രമം

പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന്​ ഇരുവരും ഓടി രക്ഷപ്പെട്ടു

മാനഭംഗ ശ്രമം , ഡൽഹി , പെൺകുട്ടി , പീഡനം , പൊലീസ്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 29 ജൂണ്‍ 2016 (20:25 IST)
ഡൽഹിയിൽ പതിനേഴുകാരിയെ രണ്ടംഗ സംഘം മാനഭംഗം ​ചെയ്യാന്‍ ശ്രമിച്ചു. ഞായറാഴ്​ച വൈകിട്ട്​ കിഴക്കൻ ഡൽഹിയിലെ സ്വകാര്യ സ്​കൂളിലായിരുന്നു സംഭവം. ഒരു വീട്ടിൽ ജോലി ​നോക്കുന്ന പെൺകുട്ടിക്ക് സകൂളിൽ ​ജോലി നൽകാമെന്ന്​ പറഞ്ഞ്​ രണ്ടംഗ സംഘം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ജോലി വാഗ്​ദാനം ​ചെയ്ത ശേഷം പെൺ​കുട്ടിയെ​ സ്​കൂളി​ലേക്ക്​ കൂട്ടിക്കൊണ്ട്​ പോയ സംഘത്തിലൊരുവന്‍ ഇൻറർവ്യൂ ചെയ്യാനെന്ന വ്യാ​ജേന ഒരു മുറിയിലേക്ക്​ കൊണ്ട്​ പോവുകയും സ്​കൂളിലെ സെക്യൂരിറ്റി ഗാർഡുമായി ചേർന്ന്​ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.


പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന്​ ഇരുവരും ഓടി രക്ഷപ്പെട്ടു. സംഭവം വീട്ടിൽ അറിയിച്ച പെൺകുട്ടി മാതാവിനൊപ്പം പൊലീസ്​ സ്​​റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :