“പുരുഷ സമൂഹം ആ സ്‌ത്രീക്ക് മുമ്പില്‍ തലകുനിക്കണം”; കെട്ടിടത്തില്‍ നിന്നും വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച ജനക്കൂട്ടത്തിനെതിരെ ജയസൂര്യ

കൊച്ചി, തിങ്കള്‍, 29 ജനുവരി 2018 (12:01 IST)

Jayasurya facebook live , Jayasurya , Kochi accident , hospital , ജയസൂര്യ , സജി , ആശുപത്രി , പത്മ ജംഗക്ഷന്‍

കൊച്ചി പത്മ ജംഗക്ഷനില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നോക്കി നിന്നവരെ വിമര്‍ശിച്ച് നടൻ ജയസൂര്യ.

കേസാകുമെന്ന് പേടിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവലിയരുത്. തൊട്ടു മുന്നിൽ കാണുന്നവനെ സ്നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല. സംഭവത്തിൽ ഊർജിതമായി ഇടപെട്ട യുവതിയുടെ മുന്നിൽ പുരുഷ സമൂഹം തലകുനിക്കേണ്ടതാണെന്നും തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.   

ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംക്ഷനിലായിരുന്നു സംഭവം. തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയാണ് അപകടത്തില്‍ പെട്ടത്. ചോരവാര്‍ന്ന് കിടന്ന സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഭവസ്ഥലത്ത്  ഓടിക്കൂടിയവര്‍ തയ്യാറായില്ല.

ആ സമയത്ത് സ്ഥലത്തെത്തിയ ഒരു യുവതി, അപകടംപറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ല. തുടര്‍ന്ന് യുവതി ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 ...

news

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍‌സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ ...

news

അമിത വേഗത്തിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറി; മൂന്ന് മരണം - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമിത വേഗതയിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 13 ...

news

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം: ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി

ഫോൺകെണി വിവാദത്തില്‍ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ...

Widgets Magazine